
കൊല്ലം: സംസ്ഥാന അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 12, 13 തീയതികളിൽ കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷൻ സെന്ററിൽ വച്ച് ബോക്സിംഗ് റഫറീസ് ആൻഡ് ജഡ്ജസ് ക്ളിനിക്ക് ആൻഡ് എക്സാമിനേഷൻ നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ അതാത് ജില്ലാ ബോക്സിംഗ് അസോസിയേഷൻ മുഖേന പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പത് പേർക്കാണ് അവസരം. ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്തവർ രാവിലെ 8ന് ക്രിസ്തുജ്യോതി അനിമേഷൻ സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ബോക്സിംഗ് അസോസിയേഷൻ ട്രഷറർ വിൽസൺ പെരേര അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |