കൊല്ലം: വിധിയെഴുത്ത് ദിവസമായ ഇന്നലെ അതിരാവിലെ മുതൽ വോട്ട് ചെയ്ത് സ്ഥാനാർത്ഥികളും നേതാക്കളും. മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കര നഗരസഭയിൽ കെ.എസ്.ആർ.ടി.സി ഡിവിഷനിലെ കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈസ്കൂളിന്റെ കിഴക്കേ കെട്ടിടത്തിലെ പോളിംഗ് ബൂത്തിൽ രാവിലെ 9ന് വോട്ട് രേഖപ്പെടുത്തി.
മന്ത്രി കെ.ബി.ഗണേശ് കുമാറും കുടുംബവും പത്തനാപുരം സെന്റ് സ്റ്റീഫൻ സ്‌കൂളിൽ വോട്ട് ചെയ്തു. മന്ത്രി ജെ.ചിഞ്ചുറാണി കുടുംബ സമേതം രാവിലെ 10ന് നീരാവിൽ എസ്.എൻ.ഡി.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. മുകേഷ് എം.എൽ.എ രാവിലെ 8.30ന് പട്ടത്തനം എസ്.എൻ.ഡി.പി സ്കൂളിൽ വോട്ട് ചെയ്തു.
എം.എൽ.എമാരായ എം.നൗഷാദ് ഉച്ചയ്ക്ക് 12ന് കൂനമ്പായിക്കുളം ദേവിവിലാസം സ്‌കൂൾ, ജി.എസ്.ജയലാൽ കല്ലുവാതുക്കൽ രാഘവാനന്ദ സെൻട്രൽ സ്കൂൾ, പി.എസ്.സുപാൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പി.സി.വിഷ്ണുനാഥ് ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സുജിത്ത് വിജയൻപിള്ള പഴഞ്ഞീക്കാവ് പി.എസ്.പി.എം യു.പി.എസിലും വോട്ട് രേഖപ്പെടുത്തി.
സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ അഞ്ചൽ നെടിയറ കുടുംബശ്രീ വിപണനകേന്ദ്രത്തിൽ വോട്ട് ചെയ്തു. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് രാവിലെ മൈനാഗപ്പള്ളി വേങ്ങ അങ്കണവാടിയിലും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആശ്രാമം ജില്ലാ വ്യവസായിക കേന്ദ്രത്തിലും ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ മീനാട് എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |