
കൊല്ലം: കേരള മുസ്‌ളിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരളയാത്രയുടെ ജില്ലാ സന്ദേശ പ്രചാരണ ജാഥ ഇന്ന് ആരംഭിച്ച് 31ന് സമാപിക്കും. പാരിപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര ജില്ലയിൽ ഏഴ് സോൺ സമിതികളിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. സമസ്ത മുശാവറ അംഗം ഇസുദ്ദീൻ കാമിൽ സഖാഫി, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി, സയ്യിദ് അബ്ദുൽ റഹുമാൻ ബാഫഖി എന്നിവരാണ് ജാഥ നയിക്കുന്നത്. യോഗത്തിൽ കേരള മുസ്‌ളിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഡോ. എൻ.ഇല്യാസ് കുട്ടി അദ്ധ്യക്ഷനായി. 2026 ജനുവരി 1ന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര ജനുവരി 15ന് കൊല്ലത്തെത്തും. 16ന് തിരുവനന്തപുരത്ത് സമാപിക്കും. കാന്തപുരം എ.പി.അബൂബക്കർ മുസലിയാരാണ് ജാഥനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |