കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനുവേണ്ടി ജനുവരി 5ന് ജില്ലയിൽ പ്രതിരോധ അംസംബ്ളികൾ സംഘടിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാവപ്പെട്ട കുടുംബങ്ങളുടെ ജീവശ്വാസമായ തൊഴിലുറപ്പ് പദ്ധതിയെ കൊലചെയ്ത കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലാണ് അസംബ്ളി ചേരുന്നത്. തൊഴിൽ ദിനം 100ൽ നിന്ന് 125 ആക്കുമെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനുള്ള കപട തന്ത്രമാണ്. തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം പദ്ധതി നടപ്പാക്കുന്നത് സദുദ്ദേശത്തോടെയല്ല. ദ്രോഹകരമായ പുതിയ ബിൽ പിൻവലിപ്പിക്കാനുള്ള പ്രതിരോധ അസംബ്ളിയിൽ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യ യോഗത്തിൽ ഇടത് അംഗങ്ങൾ താെഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |