കൊല്ലം : ജനങ്ങളെ വീടുകളിലെത്തി കാണാനും സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ അറിയാനും സി.പി.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. പാർട്ടിയുടെ നയങ്ങളും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും കേൾക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പോളയത്തോട് മേഖലയിലെ വീടുകളിൽ സന്ദർശനം നടത്തി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 8ന് ആരംഭിച്ച സന്ദർശനം ഉച്ചയ്ക്ക് 2.30 വരെ നീണ്ടു. ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ്.ജയമോഹൻ, സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം, കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബേസിൽ ലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനിത്ത്, ബി.ജയകുമാർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും സന്ദർശനം തുടരുമെന്ന് എസ്.ജയമോഹൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |