ചെങ്ങന്നൂർ: സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ചെങ്ങന്നൂർ മണ്ഡലത്തിൽ പത്തേക്കർ സ്ഥലത്ത് വിപുലമായ വ്യവസായ കേന്ദ്രം നിർമ്മിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ് ചെങ്ങന്നൂർ മുളക്കുഴയിൽ നിർമ്മിച്ച മൂല്യവർധിത ഉത്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി വലിയ നഷ്ടത്തിലായിരുന്ന മത്സ്യഫെഡ് ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും, ഉദ്ഘാടനം ചെയ്ത മൂല്യവർദ്ധിത ഉത്പാദനകേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ 25 പേർക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മത്സ്യഫെഡ് ചെയർപേഴ്സൺ ടി.മനോഹരൻ അദ്ധ്യക്ഷനായി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.നിതിൻ ചെറിയാൻ റെജി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷത ടി.അനു, ബ്ലോക്ക് പഞ്ചായത്തംഗം രാജശ്രീ, സ്വാഗതസംഘം ചെയർപേഴ്സൺ പുഷ്പാ വർഗീസ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി.സഹദേവൻ, ഭരണസമിതി അംഗങ്ങളായ പി.എസ്.ബാബു, രാജേഷ് സെബാസ്റ്റ്യൻ, ജനറൽ മാനേജർ സി.ആർ.രാംകുമാർ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |