
കൊല്ലം: സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ നിസാമിനെ (പൊടി-29) കാപ്പ ചുമത്തി കൊല്ലം സിറ്റി പൊലീസ് ജില്ലയിൽ നിന്നു പുറത്താക്കി. 2020 മുതൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെട്ട സ്ഥലങ്ങളിൽ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, നാശനഷ്ടം വരുത്തൽ, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. കൊല്ലം സിറ്റി പൊലീസ് മേധാവി ഹേമലത സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാഥ് ആണ് നാട് കടത്തി ഉത്തരവിറക്കിയത്. നിരോധന ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ 1090, 04762620233, 04742742265, 9497987035 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.