കൊല്ലം: പണം കടം കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ചു പരിക്കേല്പിച്ച പ്രതി പിടിയിൽ. പുന്തലത്താഴം പഞ്ചായത്തുവിള ചരുവിള വീട്ടിൽ തൊണ്ടുക്കുഴി സുധിൻ (29,അച്ചു) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. അയത്തിൽ സ്വദേശിയായ യുവാവിനെയാണ് ഇയാൾ ആക്രമിച്ചത്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. സുധിൻ ആവശ്യപ്പെട്ട പണം കടം നൽകാത്തതിനുള്ള വിരോധത്തിൽ യുവാവിനെ വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ വലത്‌കൈക്ക് പരിക്കേറ്റു. ഇതിനുമുമ്പും ഇയാൾ നിരവധിക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ കാപ്പ നിയമപ്രകാരവും ഇയാൾക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷാൻ അലി,അൽസോഫീർ,അനീഷ്,ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
