കൊല്ലം: മെയ് മാസത്തിൽ സർവീസിൽ ഉള്ളവർക്ക് പ്രത്യേകം ടെറ്റ് പരീക്ഷ നടത്തുന്നു എന്ന പേരിൽ അദ്ധ്യാപകരിൽ നിന്ന് ഫീസ് നിലവിലുള്ളതിൽ നിന്ന് 100ശതമാനം വർധന വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ധ്യാപകരെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിയിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന സർക്കാർ നയം തിരുത്തണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. ശ്രീഹരി അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മനോജ്,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.ഹാരിസ്,പ്രിൻസി റീന തോമസ്,വിനോദ് പിച്ചിനാട്,ബിനോയ് ആർ. കൽപ്പകം,ബി.റോയി,ടി.നിതീഷ്, ശാന്തകുമാർ,ജില്ലാ ട്രഷറർ ജയകൃഷ്ണൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി.ബിജുമോൻ, ഗ്ലീന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |