കൊല്ലം:കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് ' സേവ് ലൈവ്സ്- ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ്' സംഘടിപ്പിക്കുന്നു. ഒരു വിദ്യാർത്ഥി- ഒരു ജീവൻ- ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ട്രെയിനിംഗ് നൽകുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11.30ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.ഡി.എം.ഒ ഡോ.എ.എൽ.ഷീജ,ജെ.ജഫീഷ്,പി.എ.സജിമോൻ,ഡോ.എം.എസ്.അനു,ഡോ.എ.ആർ.ശ്രീഹരി,ഡോ.പി.ശശിധരൻ,ഡോ.ജി.എസ്.വിജയകൃഷ്ണൻ,എസ്.വി.ബിജു,ബി.ടി.ഷൈജിത്ത്,ഡോ.അജി അയിരൂർ തോമസ്,ഡോ.ഷീജ ഫിലിപ്പ്,തോമസ് ചാക്കോ എന്നിവർ സംസാരിക്കും. ഡോ.പി.ശശിധരൻ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |