കൊല്ലം: പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക സമിതി വിദ്യാഭ്യാസ പുരസ്കാരം നൽകുന്നു. 2022ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മലയാള ഭാഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച പട്ടികജാതി/ വർഗ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. 31നുള്ളിൽ കെ.രാഹുലൻ, മഹാവിഷ്ണുനഗർ - 54, തിരുമുല്ലവാരം പി.ഒ, കൊല്ലം, 691012, എന്ന വിലാസത്തിൽ മാർക്ക് ലിസ്റ്റുകൾ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |