SignIn
Kerala Kaumudi Online
Thursday, 19 September 2024 12.08 PM IST

ഇ.എസ്.ഐ ആനുകൂല്യങ്ങൾ വിദഗ്ദ്ധ ചികിത്സയ്ക്കും

Increase Font Size Decrease Font Size Print Page
esi

കൊല്ലം: ഇ.എസ്.ഐ പദ്ധതിക്ക് കീഴിൽ നിരവധി ആനുകൂല്യങ്ങളാണ് പരിരക്ഷയുള്ള വ്യക്തിക്കും കുടുംബത്തിനും ലഭ്യമാകുന്നത്. ചികിത്സാ ആനുകൂല്യത്തിന് പുറമേ എം പാനൽ ചെയ്ത ആശുപത്രികളിലൂടെ വിദഗ്ദ്ധ ചികിത്സ ലഭിക്കും. ഇ.എസ്.ഐ. ആശുപത്രികളിൽ നിന്നോ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇ.എസ്.ഐ ഡിസ്പെൻസറികളിൽ നിന്നുമുള്ള റഫറൻസ് ഉണ്ടെങ്കിൽ മാത്രമേ എം പാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സ ലഭിക്കൂ. നിബന്ധനകൾക്ക് വിധേയമായാണ് അതിവിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നത്.

നിബന്ധനകൾ

1. ഇൻഷ്വർ ചെയ്ത വ്യക്തി 6 മാസത്തെ വിഹിതകാലയളവിൽ 78 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് വിഹിതം അടയ്ക്കണം

2. ഇ.എസ്.ഐയിൽ രജിസ്റ്റർ ചെയ്തശേഷം 6 മാസം പൂർത്തിയാക്കണം

3. കുടുംബാംഗങ്ങൾക്ക് അതിവിദഗ്ദ്ധ ചികിത്സ ലഭ്യമാകാൻ ഇ.എസ്.ഐ രജിസ്‌ട്രേഷന് ശേഷം ഒരു വർഷം പൂർത്തിയാക്കണം, 2 വിഹിത കാലയളവിൽ 156 ദിവസത്തെ വിഹിതം അടയ്ക്കണം

4. തൊഴിലുടമ ഇ,എസ്.ഐ നിയമപ്രകാരം മാസംതോറുമുള്ള റിട്ടേൺ ഫയൽ ചെയ്യുകയോ വിഹിതം അടയ്ക്കുകയോ വേണം

5. അതിവിദഗ്ദ്ധ ചികിത്സ ബന്ധപ്പെട്ട ആനുകൂല്യകാലയളവിൽ മാത്രമാണ് ലഭ്യമാകുക

6. ദീർഘകാല രോഗാനുകൂല്യം ലഭിക്കുന്നവരുടെ കുടുംബത്തിനും അതിവിദദ്ധ ചികിത്സ ലഭിക്കും

7. പ്രസവാനുകൂല്യം ലഭിക്കുന്നവർക്കും അതിവിദഗ്ദ്ധചികിത്സയ്ക്ക് അർഹതയുണ്ട്

8. തൊഴിൽ അപകടങ്ങൾക്ക് നിബന്ധനയില്ലാതെ ചികിത്സ ലഭ്യമാകും

കാലയളവും നിരക്കും

1. രോഗാനുകൂല്യം: ശരാശരി വേതനത്തിന്റെ 70 ശതമാനം നിരക്ക്. അടുത്തടുത്ത 2 ആനുകൂല്യ കാലയളവിൽ 91 ദിവസത്തെ വേതനം

2. വർദ്ധിപ്പിച്ച രോഗാനുകൂല്യം: ട്യുബക്ടമിക്ക് 14 ദിവസവും വാസക്ടമിക്ക് 7 ദിവസവും ശരാശരി വേതനത്തിന്റെ 100 ശതമാനം. വൈദ്യോപദേശ പ്രകാരം ആവശ്യമെങ്കിൽ കാലയളവ് ദീർഘിപ്പിക്കാം

3. ദീർഘകാല രോഗാനുകൂല്യം: ശരാശരി വേതനത്തിന്റെ 80 ശതമാനം നിരക്കിൽ 309 ദിവസം വരെ. മെഡിക്കൽ ബോർഡ് ശുപാർശയിലൂടെ 730 ദിവസം ദീർഘിപ്പിക്കാം

ഇ.എസ്.ഐ ആനുകൂല്യങ്ങൾ

 ചികിത്സാനുകൂല്യം

 രോഗാനുകൂല്യം

 പ്രസവാനുകൂല്യം

 അവശതാനുകൂല്യം

 ആശ്രിതാനുകൂല്യം

 സംസ്കാര ചെലവ്

ചികിത്സ ലഭ്യമാക്കുന്നത്

 12 ഇ.എസ്.ഐ ആശുപത്രികൾ

 ഇ.എസ്. ഐ കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആശ്രാമം മോഡൽ ഹോസ്പി​റ്റൽ

 തിരുവനന്തപുരം പുലയനാർ കോട്ട ടി.ബി. ഹോസ്പി​റ്റൽ

 137 ഫുൾടൈം ഡിസ്‌പെൻസറികൾ

 8 പാർട്ട് ടൈം ഡിസ്‌പെൻസറികൾ

ചികിത്സാ സമ്പ്രദായം:

അലോപ്പതി, ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി

ഒരേസമയം കിടത്തി ചികിത്സ: 1250 രോഗികൾക്ക്

വിദഗ്ദ്ധചികിത്സയ്ക്ക് റഫർ ചെയ്യുന്നത്

 തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്

 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ

 കൊച്ചി ഇടപ്പള്ളി അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.