കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച ആനുവൽ സ്പോർട്സ് മീറ്റ്
ലോക അമച്വർ ബോക്സിങ് ഗോൾഡ് മെഡലിസ്റ്റും ധ്യാൻ ചന്ദ് അവാർഡ് ജേതാവുമായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശർമ്മ അദ്ധ്യക്ഷനായി. അഞ്ച് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റോടെ ആരംഭിച്ച സ്പോർട്സ് മീറ്റിൽ വിവിധ കായിക മത്സരങ്ങൾ നടന്നു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.വി.എൻ.അനീഷ്, അക്കാഡമിക് ഡീൻ ഡോ.ജയരാജു മാധവൻ, പി.ടി.എ പാട്രൺ എ.സുന്ദരേശൻ, റിസർച്ച് ഡീൻ ഡോ.ശ്രീജിത്ത് രാജൻ, കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എസ്.പ്രദീപ്, സ്പോർട്സ് സെക്രട്ടറി ആർ.അമൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |