അഞ്ചൽ: ട്രിനിറ്റോസ് എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് അഞ്ചൽ സെന്ററിന്റെ ഉദ്ഘാടനം ഡോ. റോബിൻ രാധാകൃഷ്ണൻ (ബിഗ്ബോസ് ഫെയിം) നിർവഹിച്ചു. ചടങ്ങിൽ പ്രവീൺ പരമേശ്വരൻ, ട്രിനിറ്റോസ് എഡ്യുക്കേഷൻ ഡയറക്ടർ ദീപു ദേവസൂര്യ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, കവി അനീഷ് കെ. അയിലറ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റും അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പലുമായ എ.ജെ. പ്രതീപ്, കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, മുരളീധരൻ തഴമേൽ, ശ്രീഗോകുലം അഞ്ചൽ ബ്രാഞ്ച് സീനിയർ മാനേജർ പി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |