കൊല്ലം: കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തു. പരവൂർ, കോങ്ങലിൽ തെക്കേമുള്ളിൽ വീട്ടിൽ അബ്ദുൾ വാഹിദിനെയാണ് (37) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 മുതൽ പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൈയേറ്റം, അതിക്രമം, നരഹത്യാശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയെ ഡിസംബർ 24 മുതൽ ആറ് മാസക്കാലത്തേക്കാണ് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി 18ന് കൊലപാതക ശ്രമത്തിന് പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാപ്പാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെയും പരവൂർ ഇൻസ്‌പെക്ടർ നിസാറിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |