വൈക്കം: സർക്കാർ സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ നടത്തിയ കർഷക ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി മണകുന്നേൽ, കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു, പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ, ഐക്കര ബേബി, ടോമി കരിക്കിനേഴത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, രമേശ് പി. ദാസ്, ഷൈൻ പ്രകാശ്, ആർ. റോയ, പി.വി. അജയകുമാർ, ടി.എൻ. അനിൽകുമാർ, ഷീജ ഹരിദാസ്, എം. ഗോപാലകൃഷ്ണൻ, ഷോളി ബിജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |