കോട്ടയം . കുമരകം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി തയാറാക്കുന്നതിനായി വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആർഷ ബൈജു വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ജോഷി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ കവിത ലാലു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി ഐ എബ്രഹാം, ശ്രീജ സുരേഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ കേശവൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |