കോട്ടയം: സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സോഷ്യൽ മീഡിയ ശില്പശാല നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവിതത്തിന്റെ ഗുണവും ദോഷവും നിർണയിക്കുന്ന വിധത്തിലേക്ക് സാമൂഹിക മാദ്ധ്യമങ്ങളുടെ വളർച്ചയെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. ദേശീയ കോ - ഓർഡിനേറ്റർ ദിനേശ് രഘുനാഥ് ക്ലാസ് എടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി. ജോസഫ്, ടി.സി. ബിനോയ്, ടി. വിനീത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |