മുണ്ടക്കയം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു മാസത്തെ തയ്യൽ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖാ ദാസ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ ബിൻസി മനുവേൽ, കെ.ടി. റൈച്ചർ, സുലോചന സുരേഷ്, പ്രസന്ന ഷിബു, ഷിലമ്മ ഡൊമിനിക്ക്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രമീള ബിജു, സി.ഡി.എസ് മെമ്പർമാരായ ശ്രീദേവി സുരേന്ദ്രൻ, സാനിതാ പ്രജിത്, സുമി നൈജു, വത്സമ്മ ഷാജി, രാധ ഷാജി, ഷിനു ഷാനവാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |