കോട്ടയം : വിധിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ സെന്റർ വിജയകരമായി സ്ഥാപിക്കാനായതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പദ്ധതിയുടെ വിജയത്തെത്തുടർന്നു മറ്റു ജില്ലകളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങൾ അന്വേഷണവുമായി എത്തുന്നുണ്ട്. സെന്റർ യാഥാർത്ഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഒരുമിച്ചെന്നും കളക്ടർ പറഞ്ഞു. എ.ബി.സി ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സെന്ററിന്റെ ചുമതലയുള്ള ഡോ. റിയാസിനെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശ്ശേരി മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |