
കോട്ടയം . നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി സമരപ്പന്തലിൽ തുടങ്ങിയ 350ാം ദിവസത്തെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്ന വൻ ജനരോഷം മനസ്സിലാക്കി സർക്കാർ പദ്ധതി പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ പദ്ധതി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് ബാബുകുട്ടൻചിറ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |