വൈക്കം: ശ്റീശങ്കര വിദ്യാലയത്തിൽ കുങ്ഫു, കരാത്തെ, യോഗാ വിദ്യാർത്ഥികൾക്കായി ത്റിദിന നൈപുണ്യ വികസനക്യാമ്പ് സംഘടിപ്പിച്ചു.
മുഖ്യപരിശീലകൻ ബിജു രാഘവന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ തിരു സെൽവൻ, ഗാംഗുലി, അനന്തകൃഷ്ണൻ, മാലിനി എന്നീ പരിശീലകർ കുട്ടികൾക്ക് ക്ലാസെടുത്തു. സിനിമ സംവിധായകൻ എബ്റിഡ് ഷൈൻ ഉൾപ്പെടെയുള്ളവർ ക്യാമ്പ് സന്ദർശിച്ചു. സമാപന ചടങ്ങിൽ മുൻ കേന്ദ്റമന്ത്റി പി.സി തോമസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌കൂൾ മാനേജർ എം.നീലകണ്ഠൻ, പ്റിൻസിപ്പൽ സന്ധ്യാപ്പണിക്കർ, പൊതുപ്റവർത്തകൻ പിറവം ബാബു എന്നിവർ പങ്കെടുത്തു. വൈക്കം താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |