വൈക്കം : ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് മദ്ധ്യവയസ്കനിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ റെജിയെ (47) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2021 മുതൽ 2024 വരെ വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശിയായ മദ്ധ്യവയസ്കനിൽ നിന്ന് ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഇയാളിൽ നിന്ന് കാറും വാങ്ങിയെടുത്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ മദ്ധ്യവയസ്കൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ വിഷ്ണു , വിനു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |