SignIn
Kerala Kaumudi Online
Thursday, 18 July 2024 6.28 AM IST

ഒന്ന് വന്നവർ പിന്നെ വരില്ല!

road

കൂട്ടിക്കൽ: ചേട്ടാ പ്ലാപ്പള്ളിയിലേക്ക് ഓട്ടം പോകണം! തലതാഴ്ത്തിയുള്ള ചിരിയായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. പരിഹാസമല്ല, ഇത് അയാളുടെ നിസഹായാവസ്ഥയാണ്... കൂട്ടിക്കൽ- പ്ലാപ്പള്ളി റോഡ് തന്നെയാണ് നാട്ടുകാരെയും വാഹനയാത്രക്കാരെയും അലട്ടുന്ന പ്രശ്നം. കൂട്ടിക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട റോഡ് അത്രയേറെ തകർന്നിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമായിട്ടും കാലങ്ങളായി ഇതാണ് റോഡിന്റെ അവസ്ഥ.

പൊതുഗതാഗതമില്ലാത്ത മേഖലയിൽ സ്വകാര്യ വാഹനങ്ങളെയും ടാക്‌സി വാഹനങ്ങളെയുമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. പക്ഷേ എല്ലാവരും ഓട്ടംവരാൻ മടിക്കുകയാണ്. റോഡ് തകർന്നത് മൂലം ഇതുവഴി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതായും ടാക്‌സി ഡ്രൈവർമാർ പറഞ്ഞു.

അധികം സഞ്ചരിക്കണം ഒന്നര കിലോമീറ്റർ

തകർന്ന റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ കൂട്ടിക്കൽ-കാവാലി റോഡിലൂടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിച്ചാണ് പ്ലാപ്പള്ളി മേഖലയിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.