കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മലയാള കലാ അക്കാദമിയുടെ സഹകരണത്തോടെ 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2.30 മുതൽ ലൈബ്രറി ഹാളിൽ യുവജനോത്സവ മത്സര വിജയികളുടെ കഥാപ്രസംഗമേള. 3.30ന് കാഥികൻ വിനോദ് ചമ്പക്കരയുടെ കുഞ്ചൻ നമ്പ്യാർ എന്ന കഥാപ്രസംഗം. തുടർന്ന് പൊതുസമ്മേളനം എന്നിവ നടക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. കാഥികരായ കോട്ടയം ബാബുരാജ്, ചിങ്ങവനം സിസ്റ്റേഴ്സ് രമാ എസ്. കുമാർ,എം.എൻ.കവിയൂർ, പഴയിടം മുരളി എന്നിവരെ ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽഎ ആദരിക്കും. മലയാള കലാ അക്കാദമി സെക്രട്ടറി അഞ്ചൽ ഗോപൻ, പ്രശസ്ത കാഥികരായ അയിലം ഉണ്ണികൃഷ്ണൻ, മുതുകുളം സോമനാഥ്, വി.ജി. മിനീഷ് കുമാർ, മീനടം ബാബു, വിനോദ് ചമ്പക്കര തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |