SignIn
Kerala Kaumudi Online
Thursday, 18 July 2024 4.06 AM IST

സിബിയും മക്കളും ചായംകൂട്ടി ക്ലാസിലെ വർണ്ണചിത്രങ്ങൾ വർണ്ണനകൾക്കപ്പുറം...

sibi

പാലാ: ആ കുഞ്ഞുമുഖങ്ങൾ ചുവരിൽ നിറയുമ്പോൾ കാഴ്ചക്കാരിൽ വലിയ അത്ഭുതമാണ്. പാലാ സെന്റ് മേരീസ് എൽ.പി സ്‌കൂളിലെ സംഗീത അദ്ധ്യാപകനും ചിത്രകാരനുമായ സിബി പീറ്ററും മക്കളായ സിബിസണും സീയന്നയും തീർക്കുന്ന കാരിക്കേച്ചർ ചിത്രങ്ങളിലൂടെ ഒരുപറ്റം കുരുന്നുകൾ വീണ്ടും ക്ലാസ് മുറിയിൽ നിറയുകയാണ്. സെന്റ് മേരീസ് സ്‌കൂളിൽ പോയവർഷം എൽ.കെ.ജിയിൽ പഠിച്ച 65 കുട്ടികൾ വർണചിത്രങ്ങളായി നവാഗതരെ ക്ലാസിലേക്ക് സ്വാഗതം ചെയ്യും. സിബി പീറ്ററിനെ സഹായിക്കാൻ ഒരു മാസമായി സിബിസണും സീയന്നയും സെന്റ് മേരീസ് സ്‌കൂളിലുണ്ട്.

ചുവരിലെ മരങ്ങൾ ഉൾപ്പെടെയുള്ളവ സിബിസൺ വരച്ചതാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ചെടികളും പൂക്കളും പൂമ്പാറ്റകളുമെല്ലാം ചേട്ടനും അനിയത്തിയും ചേർന്നാണ് വരച്ചുതീർത്തത്. ഒരു വർഷമായി സിബിസണും സീയന്നയും ചിത്രകലയുമായി പിതാവിന്റെ കൂടെയുണ്ട്. കോട്ടയം കൊല്ലാട് സെന്റ് മേരിസ് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സിബിസൺ. സീയന്ന പുതുപ്പള്ളി വെളുക്കുട്ട എൽ.പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.

മിന്നൽ ചിത്രകാരൻ

മിന്നൽ ചിത്രകാരനാണ് സിബി പീറ്റർ. അതിവേഗം ചിത്രം വരയ്ക്കാൻ കഴിവുള്ള സിബിക്ക് ഒരാളുടെ മുഖം അഞ്ചോ ആറോ സെക്കന്റിൽ നോക്കിവരയ്ക്കാൻ കഴിയും. സിബി ആയിരത്തിൽപരം ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. കൂട്ടുകാരൻ ലിന്റോ തോമസാണ് സിബിയുടെ സഹായി. സിബി പീറ്ററിനെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി ചീരാംകുഴിയും പി.ടി.എ ഭാരവാഹികളും അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.