കോട്ടയം: ലണ്ടൻ ആസ്ഥാനമായുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് മികച്ച നേട്ടം.2025 വർഷത്തേക്കുള്ള റാങ്കിംഗിൽ സർവകലാശാല 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്ക് മുന്നേറി. 2024ലെ റാങ്കിംഗിൽ 501 600 റാങ്ക് വിഭാഗത്തിലായിരുന്നു.
അധ്യാപനം, ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവാസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ടൈംസ് റാങ്കിംഗ് തയ്യാറാക്കുന്നത്.
കാലത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മാറ്റത്തിനൊത്ത് വിവിധ മേഖലകളിൽ നിലനിർത്തിവരുന്ന മികവിനുള്ള അംഗീകാരമാണ് റാങ്കിംഗിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |