വൈക്കം: രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് കാൽ നടയായി നടത്തിയ സദ്ഭാവന യാത്റയുടെ അനുസ്മരണ സമ്മേളനം 20ന് കാട്ടിക്കുന്നിൽ നടത്തുവാൻ ചെമ്പ് മണ്ഡലം കോൺഗ്റസ് മേഖല കൺവെൻഷൻ തീരുമാനിച്ചു.
കാട്ടിക്കുന്നിൽ നടന്ന 2ാം വാർഡ് സമ്മേളനവും മേഖല കൺവെൻഷനും ഡി.സി.സി ജനറൽ സെക്റട്ടറി പി.വി. പ്റസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്റസിഡന്റ് പി.എം.സമദ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്റസിഡന്റ് പൗലോസ് ആഞ്ഞിലിക്കൽ, ബ്ലോക്ക് ജനറൽ സെക്റട്ടറിമാരായ ടി.കെ. വാസുദേവൻ, റഷീദ് മങ്ങാടൻ, ടി.വി. സുരേന്ദ്റൻ, സി.എസ്. സലിം, മണ്ഡലം ഭാരവാഹികളായ അജയദേവ് എന്നിവർ പ്റസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |