പീരുമേട്:വണ്ടിപ്പെരിയാറ്റിലും പരിസര പ്രദേശങ്ങളിലും മോഷണം വർദ്ധിക്കുന്നു. ചുരക്കുളം പുതുവലിൽ ഇന്നലെ പട്ടാപകൽമോഷണം രണ്ട്
വീട്ടിൽ മോഷണം നടന്നു. രണ്ട് വീടുകൾ കുത്തി തുറന്ന മോഷ്ടാവ് ഒരു വീട്ടിൽ നിന്നും 8 പവൻ സ്വർണ്ണം അപഹരിച്ചു. 59 പുതുവലിൽ
പഴനിയമ്മയുടെ വീട് കുത്തി തുറന്നാണ് 8 പവൻ സ്വർണ്ണo മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി. വീട്ടിലുള്ളവർ ജോലിക്ക്പോയപ്പോഴാണ് മോഷണം നടന്നത്. തൊട്ടടുത്ത പാൽരാജിന്റെ വീട്ടിലും മോഷ്ടാക്കൾ കയറി അലമാര കുത്തി തുറന്ന് മോഷണശ്രമം നടത്തി. വണ്ടിപ്പെരിയാർ മേഖലയിലെ പകൽ സമയങ്ങളിലെ മോഷണങ്ങൾ നടക്കുന്നത് പതിവായിരിക്കയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അയ്യപ്പൻ കോവിലിൽ ചുരക്കുളം എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാർട്ടേഴ്സിലും മോഷ്ടാക്കൾ കയറി മോഷണം
നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |