തലയോലപ്പറമ്പ് : മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധകലശം 10 മുതൽ 15 വരെ നടക്കും. 10 ന് വൈകിട്ട് 6 ന് ആചാര്യവരണം. 11 ന് നവീകരണ പ്രായശ്ചിത്ത ഹോമകലശാഭിഷേകം. 12 ന് വൈകിട്ട് 7ന് ആമേടമനയ്ക്കൽ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി. 13 ന് വൈകിട്ട് 7 ന് സ്ഥലശുദ്ധിപൂജ.14 ന് ഉച്ചയ്ക്ക്
തത്വഹോമകലശാഭിഷേകം. 15 ന് രാവിലെ 10.40 - 12.04 നും മദ്ധ്യേ തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും, അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ അഷ്ടബന്ധകലശം. ഇതിനോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |