കോട്ടയം: പാലായിൽ ഭാര്യാമാതാവിനെ പെട്രോളെഴിച്ച് തീകൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമ്മല (58), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് മനോജ് വീട്ടിലെത്തി നിർമ്മലയുടെ ദേഹത്ത് പെട്രോളെഴിച്ച് തീകൊളുത്തിയത്.
ഈ സമയം മനോജിന്റെ ദേഹത്തേക്കും തീപടർന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. 60 ശതമാനം പൊള്ളലേറ്റ ഇരുവരും ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |