കൊടുങ്ങൂർ: പുറത്തിറങ്ങാൻ ഭയമാണ്. ഭീതിയോടെയാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. ഏതുനിമിഷവും തെരുവുനായ്ക്കൾ ചാടിവീഴാം എന്നതാണ് അവസ്ഥ.
വാഴൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല... കൊടുങ്ങൂർ, 17-ാം മൈൽ, ഇളമ്പള്ളി കവല, 18-ാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായശല്യം രൂക്ഷം.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പലയിടങ്ങളിലും ആക്രമണമുണ്ടായി. പലർക്കും പരിക്കേറ്റു. വളർത്തുമൃഗങ്ങൾ ഉൾപ്പെടെ ആക്രമണത്തിനിരയായി. വളർത്തുനായ്ക്കൾക്കും പലതവണ കടിയേറ്റു.
കടിയേറ്റു 3 പേർക്ക്
കഴിഞ്ഞ ദിവസം18-ാം മൈലിൽ ഓട്ടോ ഡ്രൈവർ ചെമ്പൻകഴിയിൽ മോഹനന് തെരുവുനായയുടെ കടിയേറ്റു. രണ്ടാഴ്ച മുമ്പ് ഇളമ്പള്ളി കവലയ്ക്ക് സമിപം കരിമ്പ് ജ്യൂസ് വിൽക്കുന്ന ആളെയും ആക്രമിച്ചു. 18-ാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ലോട്ടറി വില്പനക്കാരനും പരിക്കേറ്റു.
അപകടങ്ങൾ പതിവ്
തെരുവുനായ്ക്കൾ ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് ചാടി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ബൈക്ക് യാത്രികർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |