കോട്ടയം: സ്‌കറിയ തോമസിന് പ്രായം വെറും സംഖ്യ മാത്രം... 56-ാം വയസിൽ ട്രാക്കിലെയും വെള്ളിത്തിരയിലെയും കൂടി താരമാണ് കക്ഷി. രണ്ട് വർഷമായി സ്‌കറിയ മാരത്തോൺ ട്രാക്കുകളിലെ സ്ഥിരം സാന്നിധ്യമാണ്. ഹോബിയായി തുടങ്ങിയതാണെങ്കിലും പിന്നീട് മാരത്തോ
ൺ ലഹരിയായി മാറി. കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്‌സ്, സെ യെസ് ടു സ്‌പോർട്‌സ് ലഹരിവിരുദ്ധ സന്ദേശയാത്രയുടെ കോട്ടയം ജില്ലാ പര്യടനത്തോടനുബന്ധിച്ചുള്ള മാരത്തോണിൽ സ്‌കറിയയായിരുന്നു താരം. കൊച്ചിയിലും പാലായിലും നടന്ന മാരത്തോണുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞു.
വെറും പങ്കാളിത്തം മാത്രമല്ല, വാഫി സ്‌പോർട്‌സ് മീറ്റിലും മൈസൂർ ചാമുണ്ഡിയിൽ നടന്ന സംസ്ഥാന, ദേശീയ തല മത്സരങ്ങളിലും മികവ് തെളിയിച്ചു. ഓരോ ചുവടിലും പ്രായത്തെ തോൽപ്പിച്ചുകൊണ്ട് മുന്നേറുന്ന സ്‌കറിയ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെത്തന്നെ ഊർജ്ജസ്വലനാണ്.
എമ്പുരാനിൽ സുപ്രധാന പൊലീസ് വേഷത്തിലും പിന്നെ തുടരും സിനിമയിലും അഭിനയമികവുകൊണ്ട് കസറി. മമ്മൂട്ടിക്കൊപ്പവും പ്രവർത്തിക്കാനുള്ള ഭാഗ്യവുമുണ്ടായി. ആക്ഷൻ ഹീറോ ജാക്കി ഷറോഫിനൊപ്പം ബേബി ജോൺ എന്ന ഹിന്ദി ചിത്രത്തിലും സ്‌കറിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
രാവിലെ മാരത്തൺ ഷൂസണിഞ്ഞ് ട്രാക്കിലിറങ്ങുന്ന അതേ ലാഘവത്തോടെയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിലും കഥാപാത്രമായി മാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |