വൈക്കം: കേരള മഹിളാസംഘം വൈക്കം ടൗൺ നോർത്ത് കമ്മിറ്റിയും വൈക്കം റോട്ടറി ക്ലബും ചേർന്ന് സൗജന്യ കൂൺ കൃഷി പരിശീലനം നടത്തുന്നു. ഇന്ന് രാവിലെ 10 ന് വൈക്കം റോട്ടറി ഹാളിൽ നടത്തുന്ന പരിപാടി സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജെയിംസ് അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി ഓർഗാനിക് ഫാമിംഗ് ഫാക്കൽറ്റി കെ.രമേശൻ ക്ലാസ് നയിക്കും. ജെസി ജോഷി, കെ.പ്രിയമ്മ, അമിതാമോൾ, ബിന്ദു നാങ്കിടാക്കൽ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447479663, 9447152388.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |