കോട്ടയം: പട്ടികജാതി യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 15 ലക്ഷം വകയിരുത്തി വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. കീബോർഡ്, ചെണ്ട, തബല എന്നിവയാണ് വിതരണം ചെയ്തത്. പട്ടികജാതി വികസന ഓഫീസർ അനീഷ് വി. നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.ജെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, ടി.എസ്. കൃഷ്ണകുമാർ, ജോഷി മംഗലം, പി.കെ. പ്രദീപ്, എസ്. സജീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |