ചങ്ങനാശേരി:ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് അസീസി സിസ്റ്റേഴ്‌സ് ഒഫ് മേരി ഇമ്മാക്യൂലേറ്റിന്റെ ചങ്ങനാശേരി യൂദാപുരത്തുള്ള മഠത്തിൽ പൗരവേദിയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജസ്റ്റിൻ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, വിനു മൂലയിൽ, ശശികുമാർ തത്തനപ്പള്ളി, സബീഷ് നെടുമ്പറമ്പിൽ, അഭിലാഷ് വർഗീസ്, ജോസ് പനച്ചിക്കൽ, ടോം മുളയ്ക്കാത്തുരുത്തി, അഭിഷേക് ബിജു, മദർ സൂപ്പരിയർ സിസ്റ്റർ റാണി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |