കോട്ടയം : സി.പി.ഐ ജില്ലാ സമ്മേളനത്തിന് വൈക്കത്തിന്റെ വിപ്ലവ മണ്ണിൽ തുടക്കമായതോടെ കീഴ്ഘടകങ്ങളിലുയർന്ന വിമർശനങ്ങൾ ഇന്ന് മുതൽ അതിരൂക്ഷമായി പ്രതിനിധികൾ ഉയർത്തും. സ്വന്തം മന്ത്രിമാരേയും സംഘടനാ പ്രവർത്തനങ്ങളേയും വിമർശിച്ച് വിവിധ പ്രതിനിധികൾ ബ്രാഞ്ച്, ലോക്കൽ, മണ്ഡലം സമ്മേളനങ്ങളിൽ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലും വിമർശനങ്ങളുണ്ടാകും.
വിവിധ സമ്മേളനങ്ങളിൽ ധന, കൃഷി, ആഭ്യന്തര വകുപ്പുകൾക്കെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയർന്നത്. റബർ ചെരുപ്പിട്ട് നടന്നാൽ മാത്രം പോരെന്നും കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്നുമായിരുന്നു കൃഷിമന്ത്രിക്കെതിരെ മുൻപ് ഉയർന്ന വിമർശനം. നെല്ല് സംഭരണ കുടിശികയും കർഷക പെൻഷൻ വൈകിയതും ഉൾപ്പെടെയുള്ള വിഷയങ്ങളും ഉയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ധനവകുപ്പ് മുൻപെങ്ങുമില്ലാത്ത വിധം മറ്റു വകുപ്പുകളോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന വിമർശനത്തിനും സാദ്ധ്യതയേറെയാണ്. ഇത് മൂലം ജില്ലയിൽ പാർട്ടിക്ക് വേരോട്ടമുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലെ കർഷകർ ദുരിതത്തിലായെന്നാണ് ആക്ഷേപം. ജില്ലയിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പാളിയതിലെ നീരസവും സപ്ലൈ വകുപ്പിനെതിരായി ഉന്നയിക്കും. ആശാ വർക്കർമാരുടേയും സ്കൂൾ പാചക തൊഴിലാളികളുടേയും വിഷയത്തിൽ സർക്കാർ കാട്ടുന്ന അവഗണനയിലും അമർഷമുണ്ട്. പാചകത്തൊഴിലാളികളുടെ വിഷയത്തിൽ എ.ഐ.ടി.യു.സി പരസ്യ പ്രതിഷേധം ഉയർത്തിയിട്ടും ഫലം കണ്ടില്ല. ഇരുവിഭാഗങ്ങളിലും പാർട്ടി അനുഭാവികളായ കുടുംബാംഗങ്ങൾ ഏറെയുണ്ടന്ന കാര്യം നേതൃത്വം മറക്കരുതെന്നും പ്രതിനിധികൾ ഓർമ്മിപ്പിക്കും.
മാണിഗ്രൂപ്പിന് വാരിക്കോരി കൊടുക്കുന്നു
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിൽ വന്നത് വൈക്കത്ത് മാത്രം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കാര്യം ഉന്നയിച്ച് കൂടുതൽ സീറ്റ് വാങ്ങും
എ.ഐ.വൈ.എഫ് ജില്ലയിൽ നിഷ്ക്രിയമായി, ജനങ്ങളുമായി ബന്ധമില്ല
എ.ഐ.വൈ.എഫ് സമരങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |