കോട്ടയം : ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനം സാമൂഹ്യ സമത്വ ദിനമായി ആഘോഷിച്ചു. ഡി.എസ്.എം സംസ്ഥാന ട്രഷറർ കെ.വത്സകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വത്സല സോമൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ.പി.എ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് മുല്ലക്കര, അഡ്വ.ജയ് മോൻ തങ്കച്ചൻ, പി.ജെ തോമസ്, എം.ടി തോമസ്, പി.പി ജോയി, പി.കെ കുമാരൻ, ആർ. പ്രസന്നൻ, ജസി അനിൽ കുമാർ, ഇ.കെ വിജയകുമാർ, ടി.കെ കുഞ്ഞച്ചൻ, കെ.എം കുഞ്ഞമോൻ, ബേബി അരീപ്പറമ്പ്, കെ. എം ബാബു, ജയ്‌മോൻ, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |