പൊൻകുന്നം: തോണിപ്പാറ ഗ്രാമക്കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.എസ്.സാനു അദ്ധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് എന്നിവർ വിതരണം ചെയ്തു. സ്‌നേഹസ്പർശം ഫണ്ട് എസ്.എച്ച്.ഒ. ഡി.എസ്.ഇന്ദ്രരാജ് ഉദ്ഘാടനം ചെയ്തു. കലാസന്ധ്യ സംഗീതജ്ഞ ഡോ.ഡി.സതീദേവി ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് യൂസഫ്, ഡോ.നെസ്ല സലീം, ഡോ.ആർ.എസ്.രാഹുൽ, പാർവതി എം.പ്രദീപ് എന്നിവരെ അനുമോദിച്ചു. സാംസ്‌കാരിക ഘോഷയാത്രയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |