വൈക്കം : വൈക്കം ഉപജില്ലാ കായിക മേളയിൽ യു.പി വിഭാഗം ഓവറാൾ ചാമ്പൃൻഷിപ്പ് കരസ്ഥമാക്കിയ ചെമ്മനത്തുകര ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥികളെ ടി.വി.പുരം പഞ്ചായത്തും , പി.ടി.എയും ആദരിച്ചു. സ്വീകരണ സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ൺ സീമാ സുജിത്ത് അദ്ധ്യക്ഷത വഹിച്ചു, പ്രധാന അദ്ധ്യാപൻ കെ.ടി.അനിൽകുമാർ, ദീപാ ബിജു, വാർഡ് മെമ്പർ കെ.റ്റി.ജോസഫ്, വിഷ്ണു മോഹൻ, റ്റി.എം.രതീഷ്, കെ.എം.ഷീബാമോൾ, രഞ്ജിത ആര്യവേണു, പി.ടി.എ പ്രസിഡന്റ് ടി.എം.മജീഷ്, എസ്.എം.സി ചെയർമാൻ സിജീഷ് കുമാർ, മധു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |