ചങ്ങനാശേരി: താലൂക്ക് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ പൂർവവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ജിമ്പയർ ഫൗണ്ടേഷൻ ആൻഡ് ചൈൽഡ് ഡവന്റർ ചെയർമാൻ ഡോ.ജോർജ് പട നിലം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അൻസാ അദ്ധ്യക്ഷത വഹിച്ചു. ഡോ.റൂബിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവൻന്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഡോ.ജോർജ് പീടിയാക്കൽ, സി.ജെ ജോസഫ്, ജസ്റ്റിൻ ബ്രൂസ്, ജോസുകുട്ടി കുട്ടംപേരൂർ, എൻ.ഹബീബ്, റൂബി ജോസഫ് മുട്ടത്ത്, ജോഷ്‌നാമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |