
കോട്ടയം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 193 നാമനിർദ്ദേശ പത്രികകൾ. ആകെ 136 പേരാണ് പത്രിക നൽകിയിട്ടുള്ളത്. ഒന്നിലധികം പത്രികകൾ നൽകിയവരുമുണ്ട്. ഇവരിൽ 76 പേർ പുരുഷൻമാരും 60 പേർ സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്ത് 114, നഗരസഭ 14, ബ്ലോക്ക് പഞ്ചായത്ത് അഞ്ച്, ജില്ലാ പഞ്ചായത്ത് 3 എന്നിങ്ങനെയാണ് വിവിധ തലങ്ങളിൽ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥികളുടെ എണ്ണം. ഇന്നലെ മാത്രം 123 പേരാണ് പത്രിക സമർപ്പിച്ചത്. ഇവരിൽ 67 പുരുഷൻമാരും 56 സ്ത്രീകളും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
