
കൊല്ലപ്പള്ളി : ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും വിജയം കണ്ടു. കടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്ന് മത്സരിച്ച ലാലി സണ്ണിയും , ആർപ്പൂക്കര പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ദീപ ജോസുമാണ് വിജയിച്ചത്. ദീപ നിലവിൽ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റും, ലാലി ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. ഇരുവരും കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. ലാലിയ്ക്ക് 149 വോട്ടിന്റെയും, ദീപയ്ക്ക് 290 വോട്ടിന്റെയും ഭൂരിപക്ഷം. മുൻ കോൺഗ്രസ് നേതാവ് ഭരണങ്ങാനം ചൂണ്ടച്ചേരി പാണം പാറയിൽ പി.ഇ മൈക്കിളിന്റെയും, അന്നക്കുട്ടിയുടെയും മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |