
കോട്ടയം : ശബരിമലയിലെ സ്വർണക്കൊള്ളയെ പരിഹസിച്ച് തയ്യാറാക്കിയ പാരഡി ഗാനത്തിനെതിരെ പരാതി നൽകിയത് സഖാക്കൾ ആകെ പൊള്ളി വികൃതമായപ്പോഴാണെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി. ഹൈന്ദവരോടുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ സമീപനം മറന്നിട്ടില്ല. ശബരിമലയിൽ ആചാരലംഘനത്തിന് പൊലീസ് പരിരക്ഷയിൽ വനിതകളെ എത്തിച്ച് നവോത്ഥാന കേരളം സൃഷ്ടിച്ചവരാണ്. ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും എന്നും പരിഹസിച്ചിട്ടുള്ളവരാണ് സി.പി.എം നേതാക്കൾ. ഒരു ഭരണകൂടത്തിന്റെ തണലിൽ ആരാധനാലയം ഇതുപോലെ കൊള്ളയടിച്ച സംഭവം ജനാധിപത്യവാഴ്ചയിൽ കേട്ട് കേൾവി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
