കോട്ടയം : മലങ്കരസഭയുടെ സ്വയം ശീർഷകത്വത്തിന്റെ നേർസാക്ഷിയാണ് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് മലങ്കരസഭാദ്ധ്യക്ഷൻ അനുസ്മരിച്ചു. ഗീവർഗീസ് പ്രഥമൻ ബാവായുടെ 97-ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ വാകത്താനം വള്ളിക്കാട്ട് ദയറായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാതർക്കത്തിൽ മലങ്കരസഭ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ സത്യത്തെയും നീതിയെയും കുഴിച്ചുമൂടിയുള്ള സമാധാനം സാധ്യമാകില്ല. അതിനായി വളഞ്ഞ വഴികളുമില്ല. സത്യത്തെ അംഗീകരിക്കാൻ തയ്യാറാകണം. സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
