ഈരാറ്റുപേട്ട: കാടുവെട്ടി തേക്കും യൂക്കാലിയും വച്ച വനം വകുപ്പാണ് വന്യജീവിയാക്രമണത്തിന് ഉത്തരവാദികളെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു. വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഈരാറ്റുപേട്ടയിൽ ആരംഭിച്ച 51 മണിക്കൂർ രാപ്പകൽ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഢ്യ സമിതി വൈസ് ചെയർമാൻ അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബേബി പേണ്ടാനം, എ.എം.എ ഖാദർ, വി.എം അബ്ദുള്ളാ ഖാൻ, ജോഷി താന്നിക്കൽ, കെ.പി അൻസാരി, ബെന്നി പുളിക്കൽ, വി.ഡി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |