
കോട്ടയം : വിജ്ഞാന കേരളം പദ്ധതിയുടെ ക്യാമ്പസ് സ്‌കില്ലിംഗ് പരിപാടിയുടെ ഭാഗമായി ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഒഫ് കമ്യൂണിക്കേഷനിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്രിയേറ്റീവ് ഡിജിറ്റൽ മാദ്ധ്യമ ശില്പശാല സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. ആനിമേഷൻ, വിഎഫ്എക്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റന്റഡ് റിയാലിറ്റി മേഖലകളിലെ പുത്തൻ സങ്കേതങ്ങളും തൊഴിൽസാദ്ധ്യതകളും പരിപാടിയിൽ വിശദീകരിച്ചു. ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എബിൻ മാനുവൽ, ഡോ.എ.യു. അനീഷ്, പി. രമേശ് തുടങ്ങിയവർ പങ്കെടുത്തു. ആർ. ശശികുമാർ ആർ, ഇ.സി സരേഷ്, എ.എസ്. വിനോദ്, കെ.എസ്. അഖിലേഷ്, സബൽ കൃഷ്ണ, നാരായണൻ മാധവൻ തുടങ്ങിയവർ ക്ലാസെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |