
കോട്ടയം : ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫ് വിട്ടുനിന്നതോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്വാറം തികയാതെ മാറ്റിവച്ചു. അദ്ധ്യക്ഷസ്ഥാനം പട്ടികവർഗ സംവരണമായ പഞ്ചായത്തിൽ അംഗമില്ലാത്തതിനാലാണ് യു.ഡി.എഫിന് പ്രതിസന്ധിയായത്. വൈസ് പ്രസിഡന്റായി യു.ഡി.എഫിലെ സാറാമ്മ എബ്രഹാമിനെ തിരഞ്ഞെടുത്തു.
രണ്ട് സീറ്റുകളിൽ പട്ടിക വർഗ അംഗങ്ങളെ നിറുത്തിയിരുന്നെങ്കിലും ഇവർക്ക് ജയിക്കാനായിരുന്നില്ല. ബി.ജെപിയ്‌ക്കും എൽ.ഡി.എഫിനും പട്ടികവർഗ അംഗങ്ങളുണ്ട്. മാറ്റിവച്ച തിരഞ്ഞെടുപ്പ് 29 ന് നടക്കും. 24 അംഗ പഞ്ചായത്തിൽ 14 സീറ്റ് നേടിയാണ് യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റക കക്ഷിയായത്. എൽ.ഡി.എഫിന്റെ ഏഴ് അംഗങ്ങളിൽ രണ്ടും, ബി.ജെ.പിയുടെ രണ്ട് അംഗങ്ങളിൽ ഒരാളും പട്ടിക വർഗ വിഭാഗത്തിൽ നിന്നാണ്. എൽ.ഡി.എഫ് അംഗത്തിനെ പ്രസിഡന്റാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും രാവിലെ യു.ഡി.എഫ് അംഗങ്ങൾ ഹാജരായില്ല. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |