
വൈക്കം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലെ പച്ചക്കറി വികസനപദ്ധതിയ്ക്ക് മാതൃക തീർത്ത് വ്യവസായ മന്ത്രി പി.രാജീവ്. വൈക്കം തോട്ടുവക്കത്ത് കെ. വി. കനാലിന്റെ തീരത്ത് മന്ത്രിയുടെ സ്വന്തം പുരയിടത്തിലെ രണ്ട് ഏക്കർ സ്ഥലത്താണ് വിവധയിനം പച്ചക്കറികൾ കൃഷി ചെയ്തത്. ഇന്നലെ രാവിലെ വിളവെടുപ്പിന് എത്തിയപ്പോൾ പുരയിടം മുഴുവൻ പച്ചപ്പ് നിറഞ്ഞ കാഴ്ച. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഓരോയിനങ്ങളിലും വിത്തുകൾ പാകിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, കുക്കുമ്പർ, ചീര ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയ ഇനങ്ങളിൽ പൂവും കായും നിറഞ്ഞ് വിളവെടുപ്പിന് പാകമെത്തിയ കൃഷിത്തോട്ടം ആരേയും ആകർഷിക്കുന്നതായിരുന്നു. ആദ്യ വിളവെടുപ്പിലെ ഉത്പന്നങ്ങൾ വൈക്കം ടൗൺ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മന്ത്രി കൈമാറി. ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ, മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ആത്മാ പ്രോജക്ട് ഡയറക്ടർ മിനി ജോർജജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജി മോൾ, ഡോ.അനീസ്, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, ലിഡ, ആശ, നിമിഷ, സിജി, രമ്യ, സുമോൾ, സരിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, ഡി. രഞ്ജിത് കുമാ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |