
നീലംപേരൂർ: കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകൃഷിയെ തകർത്ത് വിശാല കുട്ടനാടിനെ കൊല്ലാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറണമെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി ആവശ്യപ്പെട്ടു. ആലപ്പുഴ കളക്ടറേറ്റിന് മുമ്പിൽ നടത്തുന്ന കർഷക ധർണക്ക് മുന്നോടിയായുള്ള മേഖലാ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ബാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ മുഖ്യ പ്രസംഗം നടത്തി. ലാലിച്ചൻ പള്ളി വാതുക്കൽ, ശർമ വാലടി, ജിക്കു കുര്യാക്കോസ്, പാപ്പച്ചൻ നേര്യംപറമ്പിൽ, സുഭാഷ് കുമാർ, രാധാകൃഷ്ണൻ വാലടി, കെ.സി ശാമുവൽ, തോമസ് ആന്റണി, മത്തായി ളാകയിൽ, കെ.ജി ബാലകൃഷ്ണൻ നായർ, കുര്യാക്കോസ് ചാണ്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
